ശ്രീകണ്ഠപുരം:- പിതാവിനൊപ്പം ഡോക്ടറെ കാണാൻ ബൈക്കിൽപോയ യുവതി ലോറിയിടിച്ച് മരിച്ചു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ ചേരൻകുന്നിലെ സഹ്റ ഗാർഡന് സമീപം ശനിയാഴ്ച രാത്രി ഒൻപതരയ്ക്കാണ് അപകടം. ചുഴലി അടിച്ചിക്കാമല കുന്നുംപുറത്ത് വീട്ടിൽ ജസീല (23) ആണ് മരിച്ചത്. പിതാവ് ജലീലിനെ (46) പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഗൾഫിലുള്ള ഭർത്താവ് റമീസിന്റെ അടുത്തേക്ക് അടുത്തമാസം പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ജസീല. കെ.എസ്.ഇ.ബി. ഇരിക്കൂർ ഓഫീസിലെ ഉദ്യോഗസ്ഥനാണ് ജലീൽ. ജസീലയുടെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: സൗദത്ത്. സഹോദരങ്ങൾ: ഷമിൽ, ഫാത്തിമ, സഹദ്.