താറിങ് നടത്തി രണ്ടുദിവസത്തിന്റെ ഇടവേളയിൽ ശുദ്ധജല പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്ക് റോഡ് വെട്ടിപ്പൊളിച്ചു
കുറ്റ്യാട്ടൂർ :- മൂന്നു ദിവസം മുൻപ് താറിങ് നടത്തിയ റോഡ് ശുദ്ധജല പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി വെട്ടിപ്പൊളിച്ചു. പാവന്നൂർകടവ് തിട്ടയിൽ സ്കൂൾ പ്രധാന റോഡിൽ ഉൾപ്പെടുന്ന കോയ്യോട്ട് മൂലയിലാണ് പൈപ്പിന്റെ അറ്റകുറ്റ പണികൾക്കായി രണ്ട് ദിവസം മുൻപ് ടാറിങ് നടത്തിയ റോഡ് വെട്ടിപ്പൊളിച്ചത്. കുറ്റ്യാട്ടൂർ പഞ്ചായത്ത് നൽകിയ മൂന്നു സെന്റ് സ്ഥലത്ത് വീടു വച്ച് തനിച്ച് താമസിക്കുന്ന വിധവയും, മക്കളിലുമില്ലാത്ത വയോധികയായ സ്ത്രീയുടെ വീട്ടിൽ അടക്കം നിരവധി വീടുകളിൽ മാസങ്ങളായി വെള്ളം ലഭ്യമാകുന്നില്ല. ഒട്ടേറെ തവണ ബന്ധപ്പെട്ട അധികൃതരെയും, ഓഫീസുകളിലും വിവരം അറിയിച്ചിരുന്നെങ്കിലും അറ്റകുറ്റ പണികൾ നടത്തി വെള്ളമെത്തിക്കാൻ അധികൃതർ തയാറായില്ല. രണ്ട് ദിവസം മുൻപ് ടാറിങ് നടത്തിയ റോഡ് കഴിഞ്ഞ ദിവസം രാവിലെയാണു തൊഴിലാളികളെത്തി വെട്ടിപ്പൊളിച്ചത്.