വാഹനങ്ങൾ ഫുട്പാത്തിൽ, ബുദ്ധിമുട്ടിലായി വഴിയാത്രക്കാർ ; കമ്പിൽ ടൗണിൽ അനധികൃത പാർക്കിംഗ്


കമ്പിൽ :- കമ്പിൽ ടൗണിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഫുട്പാത്തുകളിൽ. വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കുംഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ഫുട്പാത്തുകൾ ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് ഏരിയായി മാറിയിരിക്കുകയാണ്.

ഇതുകാരണം ആളുകൾക്ക് വ്യാപാര സ്ഥാപനങ്ങളിൽ എത്താൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസം ഒരു ഇരുചക വാഹനക്കാരൻ കടയ്ക്കു മുന്നിൽ ബൈക്ക് നിർത്തി പോയതു കാരണം കടയുടമയ്ക്ക് സ്ഥാപനം തുറക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. അനധികൃത പാർക്കിംഗ് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പഞ്ചായത്തധികൃതർക്ക് പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാവുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.

ബസ് സ്റ്റോപ്പുകൾ പോലും ഇരുചക്രവാഹനങ്ങൾ കൈയടക്കുന്നതു കാരണം ബസുകൾ നടുറോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇതു കാരണമുള്ള ഗതാഗതകുരുക്കും പതിവാണ്.

Previous Post Next Post