മയ്യിൽ :- മോദി സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെ , രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കെ.എസ്.എസ്.പി. എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി മയ്യിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി.
ജില്ലാ സെക്രട്ടരി കെ.സി.രാജൻ മാസ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
എം.ബാലകൃഷ്ണൻ മാസ്റ്റർ, സി. വാസു മാസ്റ്റർ, വി.പത്മനാഭൻ മാസ്റ്റർ, മുരളിധരൻ മാസ്റ്റർ, എൻ.കെ.മുസ്തഫ എന്നിവർ പ്രസംഗിച്ചു.
പി.ശിവരാമൻ, രഘുനാഥ് പലേരി, എം.വി.രാമാൻ, വി.ബാലൻ, ഇ.കെ. നാരായണൻ നമ്പ്യാർ, ടി.പി. പുരുഷോത്തമൻ, ഇ.കെ.വാസുദേവൻ, എം.കെ. രവീന്ദ്രൻ, കെ.ചന്ദ്രൻ, സി.വിജയൻ മാസ്റ്റർ, കുഞ്ഞി നാരായണൻ, മൂല്യാർ കുട്ടി, കെ.കെ. രാമചന്ദ്രൻ, പി.പി.മുഹമ്മദ്, കെ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.