മയ്യിൽ :- പഴശ്ശി എ. എൽ.പി സ്കൂൾ പഠനോത്സവം വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എ.സി ഷാജു അധ്യക്ഷത വഹിച്ചു. കുട്ടികളുടെ മികവ് അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങളുടെ പ്രദർശനവും നടന്നു.
ചടങ്ങിൽ സീനിയർ അധ്യാപിക പി.സാവിത്രി,ഡോ.ലേഖ ഒ. സി, കെ.ജുമാന,പി. കെ ശിശിര, കെ. വി പുഷ്പജ, അശ്വിനി. ടി, സമിത എം. കെ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
എസ് ആർ ജി കൺവീനർ പി. എം ഗീതാബായ് ചടങ്ങിൽ നന്ദി പറഞ്ഞു.