നാറാത്ത്:-നാറാത്ത് ഗ്രാമ പഞ്ചായത്തിനു കീഴിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് സർവീസ് ക്ക്ആരംഭിച്ചു.
അഴീക്കോട് മണ്ഡലം എം.എൽ.എ. കെ. വി സുമേഷിൻ്റെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ആംബുലൻസ് അനുവദിച്ചത്.ആംബുലൻസിൻ്റെ താക്കോൽ കൈമാറ്റം ഇന്ന് രാവിലെ 10 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടിയിൽ സുമേഷ് എം എൽ എ നിർവഹിച്ചു.നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രമേശൻ അധ്യക്ഷത വഹിച്ചു.നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്യാമള,ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ,ചെയർപേഴ്സൺ ഗിരിജ,വാർഡ് മെമ്പർ റഹ്മത്ത്,അബ്ദുൽ വഹാബ്, എം പി ജനാർദ്ദനൻ,ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ നന്ദി പറഞ്ഞു.