മയ്യിൽ :- ഇന്റർനാഷണൽ ബോർഡ് ഓഫ് കരാട്ടെ എഡ്യൂക്കേഷനിൽ നിന്നും ഡോക്ടറേറ്റും പരമോന്നത പദവിയായ ഹാൻഷി പദവിയും ലഭിച്ച സിപി രാജീവനെ മയ്യിൽ അരങ്ങുത്സവത്തിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി വാസവൻ അനുമോദിച്ചു.
ഇന്ത്യൻ മാർഷ്യൽ ആർട്സ് ആൻഡ് കരാട്ടെ അക്കാദമിയുടെ സ്ഥാപകനും കഴിഞ്ഞ 40 വർഷ കാലത്തോളം പരിശീലനം നേടിവരുന്ന രാജീവൻ 1990 മുതൽ കരാട്ടെ പരിശീലനം നൽകിവരുന്നുണ്ട്. കരാട്ടയിൽ ഏഴാമത്തെ ഡിഗ്രി ബ്ലാക്ക് ബെൽറ്റ് ജേതാവും 12 തവണ നാഷണൽ ചാമ്പ്യൻ പട്ടവും നേടുകയും ചെയ്തു. ഇദ്ദേഹം നിരവധി കരാട്ടെ സാഹസിക പ്രദർശനങ്ങളും നടത്തിയിട്ടുണ്ട് .മർമ്മ ചികിത്സാരംഗത്തും സജീവമാണ് ഇദ്ദേഹം. കണ്ണൂർ ജില്ലയിലെ മയ്യിൽ കയരളം സ്വദേശിയാണ്.