മയ്യിൽ :- ലയൺസ് ക്ലബ് ഓഫ് മയ്യിലിന്റെ കുടുംബ സംഗമം കാട്ടാമ്പള്ളി കൈരളി റിസോർട്ടിൽ വച്ച് നടന്നു.
പരിപാടിയുടെ ഉദ്ഘാടനം മുഖ്യാതിഥിയും ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറുമായ ലയൺ CA രജീഷ് ടികെ MJF നിർവ്വഹിച്ചു .
മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് പി കെ നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ റീജണൽ ചെയർ പേഴ്സൺ ലയൺ അഡ്വക്കേറ്റ് ശ്രീജ സൻജീവ്, സോൺ ചെയർപേഴ്സൺ ലയൺ അജയൻ, ലയൺ ബാബു പണ്ണേരി, ലയൺ രാജീവ് മാണിക്കോത്ത് , ലയൺ എ കെ രാജ്മോഹൻ എന്നിവർ സംസാരിച്ചു.
ലയൺ ബാലകൃഷ്ണൻ പറശ്ശിനിക്കടവ്, ലയൺ സി പി ബാബു എന്നിവർ ചേർന്ന് വിശിഷ്ടാഥിതിയെ ഉപഹാരവും, പൊന്നാടയും നൽകി ആദരിച്ചു.
തുടർന്ന് ലയൺ നാദം മുരളിയുടെ നേതൃത്വത്തിൽ ലയൺസ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.