സുധാകരൻ ചന്ദ്രത്തിലിന് യാത്രയയപ്പും വാങ്മയം പ്രതിഭാ നിർണയപരീക്ഷ വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു


മയ്യിൽ :- വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ് സൗത്ത് ഉപജില്ല വിരമിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുധാകരൻ ചന്ദ്രത്തിലിന് യാത്രയയപ്പും വാങ്മയം പ്രതിഭാ നിർണയപരീക്ഷ സർഗോത്സവം വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്‌കൂൾ പ്രിൻസിപ്പാൾ എം.കെ അനൂപ്കുമാർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു.ടി.കെ ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു.

സുധാകരൻ ചന്ദ്രത്തിൽ, ബി.പി.സി ഗോവിന്ദൻ എടാടത്തിൽ, പി.പി സുരേഷ് ബാബു, വി.വി ശ്രീലയ, എ.അർഷ, പി.അമിഷ, കെ.വി ജ്യോതിസ്സ്, കെ.സി.നക്ഷത്ര എന്നിവർ സംസാരിച്ചു. കോ-ഓർഡിനേറ്റർ എം.ഒ ഷനൂപ് സ്വാഗതവും പി.പ്രദീഷ് നന്ദിയും പറഞ്ഞു.

Previous Post Next Post