പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ
മയ്യിൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ. കൊല്ലം കുണ്ടറ പടപ്പക്കര സ്വദേശി വിനീതവിലാസത്തിൽ ഇ.വിപിനെ (40)യാണ് പോക്സോ കേസിൽ പോലീസ് ഇൻസ്പെക്ടർ ടി പി.സുമേഷ്അറസ്റ്റ് ചെയ്തത്.സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി പീഡനവിവരം പുറത്തു പറഞ്ഞത്. കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ പ്രതി എട്ടുവയസുകാരിയെ ലൈംഗീകമായി പീഡിക്കുകയായിരുന്നുവെന്ന വിവരം പറഞ്ഞതിനെതുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. പരാതിയിൽപെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.