കയരളം നോർത്ത് എ. എൽ. പി സ്കൂളിന് പുസ്തകങ്ങൾ സമ്മാനിച്ചു
മയ്യിൽ :- ദീർഘകാലത്തെ സേവനത്തിനുശേഷം അധ്യാപനവൃത്തിയിൽ നിന്ന് വിരമിക്കുമ്പോളും അതിന് തുടക്കമിട്ട ആദ്യ വിദ്യാലയത്തെ അധ്യാപകൻ മറന്നില്ല. കയരളം നോർത്ത് എ.എൽ.പി സ്കൂളിനാണ് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് വിരമിക്കലിനോടനുബന്ധിച്ച് പതിനായിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചത്. പുസ്തകങ്ങൾ വാർഷികാഘോഷ വേദിയിൽ രാധാകൃഷ്ണൻ മാണിക്കോത്തിൽ നിന്നും മാനേജർ പി കെ ഗൗരി ഏറ്റുവാങ്ങി. വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും തളിപറമ്പ് സൗത്ത് എ ഇ ഒ സുധാകരൻ ചന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു. ടി പി പ്രശാന്ത് അധ്യക്ഷനായി. ബി പി ഒ ഗോവിന്ദൻ എടാടത്തിൽ, രാധാകൃഷ്ണൻ മാണിക്കോത്ത്, കെ പി കുഞ്ഞികൃഷ്ണൻ, പി കെ ഗൗരി, കെ സി രാജൻ എന്നിവർ സംസാരിച്ചു. എൻഡോവ്മെന്റും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും സുധാകരൻ ചന്ദ്രത്തിൽ വിതരണം ചെയ്തു. എം ഗീത സ്വാഗതവും വി സി മുജീബ് നന്ദിയും പറഞ്ഞു. വിദ്യാർഥികളും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. സമാപന സമ്മേളനം എ പി സുചിത്ര ഉദ്ഘാടനം ചെയ്തു.