പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷം നാളെ മാർച്ച് 10 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ നടക്കും. കണ്ണൂർ പോലീസ് കമ്മീഷണർ അജിത്ത് കുമാർ IPS ഉദ്ഘാടനം ചെയ്യും. HSEMS ചെയർമാൻ പി. പി ഖാലിദ് ഹാജി അധ്യക്ഷത വഹിക്കും.
HSEMS ഹെഡ്മാസ്റ്റർ ഡോ.താജുദ്ദീൻ വാഫി റിപ്പോർട്ട് അവതരണം നടത്തും.DHIC ജനറൽ സെക്രട്ടറി കെ. എൻ മുസ്തഫ ഉപഹാര സമർപ്പണം നടത്തും. എം. മൊയ്തീൻ ഹാജി കമ്പിൽ സമ്മാനദാനവും പോക്കർ ഹാജി പള്ളിപ്പറമ്പ് ക്യാഷ് അവാർഡ് വിതരണവും നിർവഹിക്കും.