ചെന്നൈ:- ചെന്നൈ യിൽ 3 ദിവസമായി നടന്നു വരുന്ന മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കൊളച്ചേരി പഞ്ചായത്തിലെ മുസ്‌ലിം ലീഗ് പ്രവർത്തകർ മാർച്ച് - 10 സ്ഥാപക ദിനമായ ഇന്ന് വെള്ളിയാഴ്ച പ്രഭാത നിസ്കാരത്തിന് ഖാഇദേ മില്ലത്ത് മസ്ജിദിൽ ഒത്തു ചേർന്നു, ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ മഖ്ബറ സിയാറത്ത് ചെയ്യുകയും പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു തുടർന്ന് നടന്ന പതാക ഉയർത്തലിന് തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ നേതൃത്വം നൽകി.