കമ്പിൽ :-സാറ്റ്കോസിന്റെ കമ്പിൽ ശാഖ മുൻ MLA എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ആദ്യ നിക്ഷേപം സ്വീകരിച്ചു.ബിന്ദു എൻ (യൂണിറ്റ് ഇൻസ്പെക്ടർ ),നിസാർ .എൽ , എൻ.അനിൽകുമാർ (കാർഷിക ബാങ്ക് ഡയറക്ടർ തളിപ്പറമ്പ്,സി സുകുമാരൻ ( കോട്സ്ക്കോ ) എം മോദരൻ,കെഎം ശിവദാസൻ , അസീസ് എം, കെ. നാണുഎന്നിവർ സംസാരിച്ചു SATCOS പ്രസിഡൻറ് എ പി മോഹനൻ സ്വാഗതവും സെക്രട്ടറികെഎം അശ്വിൻ നന്ദിയും പറഞ്ഞു