മയ്യിൽ :- എരിയുന്ന വേനലിൽ മയ്യിൽ എത്തുന്നവർക്ക് ദാഹജലം ലഭ്യമാക്കാൻ KSTA തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കമ്മറ്റി ആരംഭിച്ച തണ്ണീർ പന്തൽ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ബി.കെ വിജേഷ് അധ്യക്ഷനായി.
സംസ്ഥാന കമ്മറ്റി അംഗം കെ.സി സുനിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി.പി സുരേഷ് ബാബു ജില്ലാ കമ്മറ്റി അംഗം കെ.കെ വിനോദ് കുമാർ, എം.സി ഷീല, കെ.പി രാധാകൃഷ്ണൻ , സബ് ജില്ലാ സെക്രട്ടറി ടി.രാജേഷ് എന്നിവർ സംസാരിച്ചു.