കമ്പിൽ :- കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കാല നേതാവും മുൻ MLA യുമായ സി.പി മൂസാൻകുട്ടിയുടെ 15 മത് ചരമ വാർഷീക ദിനമായ ഇന്ന് മാർച്ച് 14 ന് വൈകുന്നേരം 6.30 ന് പാട്ടയം അഴീക്കോടൻ സ്മാരക വായനശാലക്ക് സമീപം നടക്കുന്ന അനുസ്മരണ പൊതുയോഗം സിപിഐ (എം) കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വി പവിത്രൻ ,എം.ദാമോദരൻ തുടങ്ങിയവർ പ്രസംഗിക്കും.
സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം കെ.ചന്ദ്രൻ ,ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ദാമോദരൻ, കെ.വി പവിത്രൻ കൊളച്ചേരി ലോക്കൽകമ്മിറ്റി സിക്രട്ടറി ഇൻ ചാർജ് ശ്രീധരൻ സംഘമിത്ര തുടങ്ങിയവർ ഇന്ന് രാവിലെ സി പി മൂസാൻകുട്ടിയുടെ വീട്ടിലെത്തി കുടുബാഗങ്ങളെ സന്ദർശിച്ചു.