വെൽഫെയർ പാർട്ടി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ധർണ നാളെ


ചേലേരി :- നൂഞ്ഞേരി കോളനിയിലെ തകർന്ന് കിടക്കുന്ന കിണറുകൾ പുനർ നിർമ്മിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നാളെ മാർച്ച് 15-ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ധർണ നടത്തും. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് പള്ളിപ്രം പ്രസന്നൻ ഉദ്ഘാടനം ചെയ്യും.  വെൽഫെയർ പാർട്ടി മണ്ഡലം, പഞ്ചായത്ത് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

Previous Post Next Post