കുറ്റ്യാട്ടൂർ :- യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം സമ്മേളനം ഏപ്രിൽ 23, 24 തീയതികളിൽ നടക്കും.
ഏപ്രിൽ 23 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വെള്ളുവയലിൽ നിന്ന് ആരംഭിച്ച് ചെറുവത്തല മൊട്ടയിൽ സമാപിക്കുന്ന റാലിയും, പൊതു സമ്മേളനവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും.