പാടിക്കുന്ന് രക്തസാക്ഷി ദിനാചാരണം മെയ് 4 ന് കരിങ്കൽക്കുഴിയിൽ


കരിങ്കൽക്കുഴി :- പാടിക്കുന്ന് രക്തസാക്ഷി ദിനത്തിൽ റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, അനുസ്മരണ പൊതുയോഗവും മെയ് 4 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ നടക്കും.

CPI(M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. കെ ബിജു ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം. ദാമോദരൻ അധ്യക്ഷത വഹിക്കും.

വൈകുന്നേരം 4.30 ന് പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടക്കും. വൈകുന്നേരം 5 മണിക്ക് റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും പാടിക്കുന്നിൽ നിന്ന് ആരംഭിക്കും.

തുടർന്ന് ശ്രീധരൻ സംഘമിത്ര രചിച്ച സഖാവ് അറാക്കൽ നാടക പുസ്തകം പ്രകാശനം ചെയ്യും. തുടർന്ന് ബാലാസംഘം വേനൽതുമ്പി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.

Previous Post Next Post