ഏകദിന ബാലവേദി പരിശീലന ക്യാമ്പ് ; സംഘാടക സമിതി രൂപീകരിച്ചു


മയ്യിൽ :- ഗ്രന്ഥശാലകളിലെ ബാലവേദിയെ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ലൈബ്രറി കൗൺസിൽ മയ്യിൽ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിക്കപ്പെടുന്ന ബാലവേദി പരിശീലന കളരിക്കായുള്ള സംഘാടക സമിതിയുടെ രൂപീകരണ യോഗം കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു. മയ്യിൽ മേഖലാ പ്രസിഡന്റ് എ.മുകുന്ദന്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഇ.പി.ആർ വേശാല, കെ.പി കുഞ്ഞികൃഷ്ണൻ, മനോമോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.കുഞ്ഞികൃഷ്ണൻ ( മയ്യിൽ നേതൃ സമിതി കൺവീനർ ) ബാലവേദി പരിശീലന പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ വിനോദ് കായക്കര സ്വാഗതം പറഞ്ഞു.

ഏപ്രിൽ 23 ന് മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് ഏകദിന ബാലവേദി പരിശീലന ക്യാമ്പ്. പരിശീലനം ലഭിക്കുന്ന ആർ.പിമാരുടെ നേതൃത്വത്തിൽ ബാലവേദി പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള തുടർ നടപടി സ്വീകരിക്കും. 





Previous Post Next Post