കൊളച്ചേരി: - കൊളച്ചേരി ഗ്രാമപഞ്ചായത്ത് 112നമ്പർ കൊളച്ചേരി അങ്കണവാടി വാർഷികവും 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഹെൽപ്പർ പി ശോഭന ക്ക് യാത്രയയപ്പും നൽകി .
അങ്കണവാടിയിൽ വച്ചു നടന്ന ചടങ്ങിൽ സംഘടക സമിതി കാൺവീനർ പി പ്രകാശൻ സ്വാഗതം പറഞ്ഞു കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സജിമയുടെ അധ്യ ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ പ്രേമീള പരിപാടികൾ ഉദ്ഘാടനം ചെയ്തു.
എടക്കാട് ബ്ലോക്ക് മെമ്പർ സി എം പ്രേസീത , സി വി സമ്മീറ ( I X വാർഡ് മെമ്പർ ), ശൈലജ ചെല്ലേട്ടൻ, (ICDS സൂപ്പർ വൈസർ,)എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു . ജോയിന്റ് കൺവീനർ ടി രാമചന്ദ്രൻ നന്ദി പറഞ്ഞു. തുടർന്ന് അങ്കണ വാടി കുട്ടികളുടെയും അമ്മമാരുടെയും വിവിധ കല പരിപാടികൾ അരങ്ങേറി.