പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം ഏഴാം വാർഷികാഘോഷം നാളെ


പെരുമാച്ചേരി :- പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം ഏഴാം വാർഷികാഘോഷം 'മഴവില്ല് -2023' നാളെ ഏപ്രിൽ 27 വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ പെരുമാച്ചേരി യു. പി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 

എ. കൃഷ്ണന്റെ അധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. ഏഷ്യാനെറ്റ് മുൻഷി ഫെയിം രാജേന്ദ്രൻ നാറാത്ത് മുഖ്യാതിഥിയാകും.

അംഗൻവാടി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.നാടക വിൽക്കലാ മേള കലാകാരൻ അശോകൻ മഠപ്പുരക്കൽ, കണ്ണൂർ യൂണിവേഴ്സിറ്റി വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് വിന്നർ അർച്ചന സി. എം എന്നിവരെ ചടങ്ങിൽ അനുമോദിക്കും.തുടർന്ന് ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും അശോകൻ മഠപ്പുരക്കൽ അവതരിപ്പിക്കുന്ന 'ശിശിരങ്ങൾക്കപ്പുറം' ഏകപാത്ര നാടകവും അരങ്ങേറും. ശേഷം കൊച്ചിൻ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന ' നത്ത് മാത്തൻ ഒന്നാം സാക്ഷി ' നാടകവും അരങ്ങേറും.

Previous Post Next Post