പാമ്പുരുത്തി ശിഹാബ് തങ്ങൾ റിലീഫ് സെൽ റമളാൻ റിലീഫ് വിതരണം നാളെ
പാമ്പുരുത്തി :- ശിഹാബ് തങ്ങൾ റിലീഫ് സെൽ പാമ്പുരുത്തിയുടെ നേതൃത്വത്തിൽ റമദാനിൽ കൊടുത്തു വരുന്ന റമദാൻ റിലീഫ് നാളെ ഏപ്രിൽ 18 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ലീഗ് ഓഫീസിൽ വെച്ചു നടക്കും. തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ വിതരണോദ്ഘാടനം ചെയ്യും. കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി വൈസ് പ്രസിഡണ്ട് അഫ്സൽ കയ്യങ്കോട് പങ്കെടുക്കും. പാമ്പുരുത്തിയിലെ മുഴുവൻ വീടുകളിലും റിലീഫ് വിതരണം ചെയ്യും.