ചേലേരിമുക്ക്:- .കേരള മുസ്ലിം ജമാഅത്ത് കൊളച്ചേരി സർക്കിൾ, നുഞ്ഞേരി യൂനിറ്റ് കമ്പിൽ സോൺ, എസ് വൈ എസ് കമ്പിൽ സോണിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളി സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സോൺ പ്രസിഡന്റ് നസീർ സഅദിയുടെ അധ്യക്ഷതയിൽ ചേലേരി മുക്ക് മർകസുൽ ഹുദാ സുന്നി മദ്രസയിൽ നടന്ന സംഗമം എസ് എം എ സ്റ്റേറ്റ് വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ് ദാരിമി ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ ജനറൽ സെക്രട്ടറി ഇഖ്ബാൽ ബാഖവി വേശാല വിഷയാവതരണം നടത്തി.അബ്ദുൽ ഖാദർ ഹാജി കോടിപ്പൊയിൽ,അബ്ദുൽ റഷീദ് മയ്യിൽ,ഉമർ സഖാഫി ഉറുമ്പിയിൽ,അഷറഫ് ചേലേരി,അബ്ദുൽ റസാഖ് മൗലവി പ്രസംഗിച്ചു