നണിയൂർ നമ്പ്രം യു എ ഇ പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ മീറ്റും വാർഷിക ജനറൽ ബോഡി യോഗവും നടന്നു



ദുബൈ.നണിയൂർ നമ്പ്രം യു എ ഇ  പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ മീറ്റും വാർഷിക ജനറൽ ബോഡി യോഗവും നടന്നു. പ്രസിഡണ്ട്  മുസ്തഫ തളിച്ചാലിന്റെ  അദ്ധ്യക്ഷതവഹിച്ചു. മഹമൂദ് കോട്ടുവാൽ യോഗം  ഉൽഘാടനം ചെയ്തു. സെക്രട്ടറി അക്സർ മാങ്കടവ്  സ്വാഗതം ആശംസിക്കുകയും  വാർഷിക റിപ്പോർട്ട്  അവതരിപ്പിക്കുകയും ചെയ്തു. ട്രഷർ ഹാരിസ് യു. കെ.  വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് മഹമൂദ് കോട്ടുവാലിന്  കൂട്ടായ്മയുടെ ഉപദേശക സമതി അംഗങ്ങളായ മുസ്തഫ ഗാലക്സി, ഉമ്മർ യം, ഇബ്രാഹിം എം. പി, ശുക്കൂർ യു.കെ, മുസ്തഫ പി പി, സലാം യു.കെ എന്നിവരുടെ നേതൃത്വത്തിൽ  സ്നേഹോപഹാരം നൽകി.തുടർന്ന് 2023- 2024 ലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

മുസ്തഫ ടി പ്രസിഡണ്ടും, ഹാരിസ് യു കെ  ജനറൽ സെക്രട്ടിയായും, അമീർ മുഹമ്മദ് മയ്യിൽ ട്രഷറർ ആയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട്  മുഹമ്മദലി ബത്തക്ക & മിദ്ലാജ്  കെ, ജോ:  സെക്രട്ടറി അസ്കർ മാങ്കടവ്  & റഹീസ് കെ.വി എന്നിവരെയും തിരഞ്ഞെടുത്തു.ഇബ്രാഹിം മുയ്യം നന്ദി പറഞ്ഞു.

Previous Post Next Post