മയ്യിലിൽ കടൂറിലെ വീട് കുത്തിതുറന്ന് സ്വർണ്ണം കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

 


മയ്യിൽ :-പൂട്ടിയിട്ട വീട് കുത്തിതുറന്ന് 80 പവനും ഒന്നരലക്ഷം രൂപയും കവർന്ന കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴ് കൊട്ടാരത്തിൽ വീട് അനിൽദാസ്, വർക്കല ചാലുവിളയിലെ മണികണ്ഠൻ ഉണ്ണിത്താൻ മഠത്തിൽ, കാട്ടാക്കട വലിയവളകത്ത് ആദി മൻസിൽ അബ്ദുൾകലാം എന്നിവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജോഷി ജോസ് അറസ്റ്റ് ചെയ്തത്.

മയ്യിൽ കടൂർ പാടിയില്ലം-പാലത്തുങ്കര റോഡിൽ കാർത്തിക റിട്ട. നാവിക ഉദ്യോഗസ്ഥനും സെക്രട്ടേറിയറ്റ് ജീവനക്കാരനുമായ വി.പി.സജിത്തിന്റെയും ഇരിട്ടി ഹൈസ്കൂൾ അധ്യാപിക എൻ.വി.ഷീബയുടെയും പൂട്ടിയിട്ട വീട്ടിൽ കഴിഞ്ഞവർഷം ജൂലായ് 24-ന് രാത്രിയാണ് കവർച്ച നടന്നത്.

Previous Post Next Post