ചേലേരി :- ചന്ദ്രോത്ത് കണ്ടി മടപ്പുരയിലേക് വളവിൽ ചേലേരി വയലിൽ നിന്നും ഉള്ള തൊടിന് കുറുകെയുള്ള തെങ്ങുകൊണ്ടുള്ള പാലം അപകടാവസ്ഥയിലാണ്. ഇതുവഴി കടന്നു പോകുന്ന ജനങ്ങൾക്കു അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. വിഷയത്തിൽ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.