ഭാരതി സാംസ്കാരിക സമിതിയുടെ നാല്പതാം വാർഷിക ആഘോഷത്തിന് തുടക്കമായി

 



 

നാറാത്ത് - ഭാരതി സാംസ്കാരിക സമിതിയുടെ നാല്പതാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷി നടക്കുന്നതാണ്.  വിദ്യാപീഠം പൂർവ്വ വിദ്യാർഥി സംഗംമം, ഏപ്രിൽ 30 നടക്കും. മെയ് അവസാനവാരം ആദ്ധ്യാത്മിക തീർഥയാത്ര, വിദ്യാർഥികൾക്ക് വിവിധമത്സരങ്ങൾ, കോച്ചിംഗ് ക്ലാസ് എന്നിവയും സംഘടിപ്പിക്കും.

ഭാരതി ഹാളിൽ നടന്ന പരിപാടിയിൽ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.നൃത്ത പരിശീലന ക്ലാസിന്റെ ഉദ്ഘാടനം പ്രശസ്ത നർത്തകി തീർഥ ബി പിൻ നിർവ്വഹിച്ചു. സിവി രവീന്ദ്രൻ ,പി ഉത്തമൻ , സിവി പ്രശാന്തൻ ,രജിത്ത് പാട്ടയം, കെ.എൻ. രമേശൻ , ബിന്ദു സജീവൻ ,എം.വി. ലോഹിതാക്ഷൻ, രമ്യ സുകേഷ് പങ്കെടുത്തു

Previous Post Next Post