കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിന്റെ ഭരണ കെടുകാര്യസ്ഥതയ്ക്കെതിരെ CPM ന്റെ കാൽനട പ്രചരണ ജാഥ രാവിലെ ഈശാനമംഗലത്ത് നിന്ന് ആരംഭിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എം ശ്രീധരൻ അധ്യക്ഷനായി. ജാഥാ ലീഡർ എം.ദാമോദരൻ , ജാഥാ മാനേജർ കെ. അനിൽകുമാർ , കെ.വി പവിത്രൻ പി.വി വത്സൻ മാസ്റ്റർ എം.ശ്രീധരൻ ,കെ.രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവരാണ് ജാഥയ്ക്ക് നേതൃത്വം നൽകുന്നത്. ജാഥ കരിങ്കൽക്കുഴിയിൽ സമാപിക്കും. സമാപന യോഗത്തിൽ കെ. ചന്ദ്രൻ, കെ. സി ഹരികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.
ഏപ്രിൽ 4 ന് ചൊവ്വാഴ്ച കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടക്കുന്ന സത്യാഗ്രഹ സമരം രാവിലെ 10 മണിക്ക് , CPIM കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും ഇടതുപക്ഷ അംഗങ്ങളോട് കാണിക്കുന്ന അവഗണനയും അവസാനിപ്പിക്കുക, ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, പഞ്ചായത്ത് ശ്മാശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹം.