മയ്യിൽ :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ യുനിറ്റ് സമ്മേളനം 2023 ഏപ്രിൽ 1 ന് വൈ: 4മണിക്ക് മയ്യിൽ സി.ആർ സി യിൽ വെച്ചു നടന്നു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ഉൾപ്പെടെ 28 പേർ പങ്കെടുത്ത സമ്മേളനം എ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പി കെ.ഗോ പാലകൃഷ്ണൻ മാസ്റ്റർ മയ്യിൽ യൂനിറ്റ് പ്രസി ണ്ടായിരുന്ന Dr. സി. ശശിധരനെ അനുസ്മരിച്ച് കൊണ്ട് സംസാരിച്ചു. ജില്ലാ വൈസ്.പ്രസിഡണ്ട് കെ. സി പത്മനാഭൻ സംസാരിച്ചു. സി. ദാമോദരൻ കെ.അബ്ദുൾ മജീദ്, കെ.മോഹനൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.പുതിയ സെക്രട്ടറയായി കെ. കെ. കൃഷ്ണനേയും ജോ :സെക്രട്ടറിയായി കെ.മോഹനനെയും പ്രസിഡന്റായി കെ.കെ.ഭാസ്കരനെയും വൈസ് പ്രസിഡ ന്റായി. വി.പി. രതിയെ യുംതെരഞ്ഞെടുത്തു. മേഖല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
കേരള പദയാത്രയുടെ പാഠപുസ്ത പ്രചാരണത്തിന്റെ ഭാഗമായി അനിതസുരേന്ദ്രൻ കടൂർ (UAE)വാങ്ങിയ പുസ്തകങ്ങൾ കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം സെക്രട്ടറി പി.കെ. പ്രഭാകരൻ പരിഷത്ത് മയ്യിൽ യൂനിറ്റ് സെക്രട്ടറി കെ. കെ.കൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങി.