നവദമ്പതികൾ IRPC ക്ക് ധനസഹായം നൽകി
കൊളച്ചേരി :- കൊളച്ചേരി പാടിയിലെ എം.കെ കുമാരൻ - പരേതയായ ടി. മൈഥിലി എന്നിവരുടെ മകൻ പ്രസാദ് - നവ്യ ദമ്പതികൾ വിവാഹത്തോടനുബന്ധിച്ച് IRPC കൊളച്ചേരി ഗ്രൂപ്പിന് ധനസഹായം നൽകി. cpm കൊളച്ചേരി ലോക്കൽ കമ്മറ്റി അംഗം പി.പി കുഞ്ഞിരാമൻ തുക ഏറ്റുവാങ്ങി. IRPC ലോക്കൽ കൺവീനർ കുഞ്ഞിരാമൻ പി.പി, ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ് കുമാർ, അരക്കൻ മാധവൻ, വി.വി സുമേഷ്, കുടുംബാഗങ്ങൾ എന്നിവർ പങ്കെടുത്തു.