LSS, USS മാതൃകാ പരീക്ഷ നടത്തി


മയ്യിൽ :- KSTA സംഘടിപ്പിച്ച LSS, USS പരീക്ഷകൾ തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിൽ നടന്നു. IMNSGHSS മയ്യിൽ, GHSS ചട്ടുകപ്പാറ, കമ്പിൽ മാപ്പിള HSS ,പറശ്ശിനിക്കടവ് എ. യു. പി സ്കൂൾ , മോറാഴ എ.യു.പി സ്കൂൾ എന്നിവിടങ്ങളായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ.

സബ്ജില്ലാതല ഉദ്ഘാടനം മയ്യിൽ IMNSGHSS -ൽ KSTA മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി വിനോദ്കുമാർ നിർവ്വഹിച്ചു. ബി.കെ വിജേഷ് അധ്യക്ഷനായി. ഗോവിന്ദൻ എടാടത്തിൽ രക്ഷിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസെടുത്തു. പി.പി സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. എം.ടി രാജേഷ് സ്വാഗതവും സി.വിനോദ് നന്ദിയും പറഞ്ഞു. 

വിവിധ കേന്ദ്രങ്ങളിൽ പി.വി വത്സൻ, കെ.പി ഉണ്ണികൃഷ്ണൻ, എ.വി ജയരാജൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

Previous Post Next Post