കുറ്റ്യാട്ടൂർ:-പിണറായി സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റ് പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ 1 ന് UDF സംസ്ഥാന വ്യാപകമായി ആചരിച്ച കരിദിനത്തിന്റെ ഭാഗമായി UDF കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളുവയൽ മുതൽ ചട്ടുകപ്പാറ വരെ പട്ടാപകൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്ത് യുഡിഫ് ചെയർമാൻ ഹാഷിം ഇളമ്പയിൽ കൺവീനർ വി പത്മനാഭൻ മാസ്റ്റർ പഞ്ചായത്ത് മെമ്പർമാർ എകെ ശശിധരൻ, കെകെഎം ബഷീർ മാസ്റ്റർ, യൂസുഫ് പാലക്കൽ മണ്ഡലം കൊണ്ഗ്രെസ്സ് പ്രസിഡന്റ് പിവി സതീശൻ, അമൽ കുറ്റിയാട്ടൂർ എന്നിവർ നേതൃത്വം നൽകി...