യു ഡി എഫ് കരിദിനം:കമ്പിലിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

 


കൊളച്ചേരി:-പിണറായി സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ദിവസമായ ഏപ്രിൽ ഒന്ന് ശനിയാഴ്ച്ച യുഡിഎഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു

സമര പരിപാടിയുടെ ഭാഗമായി  വൈകുന്നേരം  കൊളച്ചേരി മുക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥയിൽ കറുത്ത ബാഡ്ജ് ധരിച്ചും, പ്ലക്കാർഡ്, കറുത്ത പതാക ഏന്തിയും, പട്ടാപകൽ പന്തം കൊളുത്തിയും പ്രതിഷേധം പ്രകടിപ്പിച്ചു  കമ്പിൽ ടൗണിൽ നടന്ന സമാപന ചടങ്ങ് ഡിസി.സി. സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ ആദ്ധ്യക്ഷത വഹിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹംസ മൗലവി പള്ളിപ്പറമ്പ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, വൈസ് പ്രസിഡണ്ട് എം സജ്മ, ദളിദ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യൻ സംസാരിച്ചു

          പ്രതിഷേധ ജാഥക്ക് എം അനന്തൻ മാസ്റ്റർ, എം വി പ്രേമാനന്ദൻ ,  പി.പി.സി മുഹമ്മദ് കുഞ്ഞി, കെ പി അബ്ദുൽ സലാം, .കെ. താഹിറ, കെ.വി കബീർ എൽ നിസാർ, കെ. മുഹമ്മദ് അശ്രഫ്, ജാബിർ പാട്ടയം, സി.കെ സിദ്ധീഖ്, കെ.പി മുസ്തഫ നേതൃത്വം നൽകി

Previous Post Next Post