പിണറായി സർക്കാരിന്റെ നികുതി കൊള്ളയ്‌ക്കെതിരെ കുറ്റ്യാട്ടൂർ പഞ്ചായത്ത് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിലേക്കുള്ള മാർച്ച് നാളെ


കുറ്റ്യാട്ടൂർ :- ഭവനങ്ങൾക്കും കെട്ടിടങ്ങൾക്കും ഏർപ്പെടുത്തിയ ഭീമാകാരമായ നികുതി പിൻവലിക്കുക, ബിൽഡിംഗ് പെർമിറ്റിന് ഏർപ്പെടുത്തിയ വൻ നികുതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പിണറായി സർക്കാരിന്റെ നികുതി കൊള്ളയ്‌ക്കെതിരെ കുറ്റ്യാട്ടൂർ പഞ്ചായത്ത് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന മാർച്ച് നാളെ ഏപ്രിൽ 26 ബുധനാഴ്ച രാവിലെ 10 മണിക്ക് രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്യും. അലി മങ്കര മുഖ്യ പ്രഭാഷണം നടത്തും.
Previous Post Next Post