നാറാത്ത് :- ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ.ജി മാരാർ ജിയുടെ 27-ാം സ്മൃതി ദിനമായ ഇന്ന് ബിജെപി നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി.ഭാരതി ഹാളിൽ നടന്ന ചടങ്ങിൽ
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സി.വി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.ടി മുരളീധരൻ സംസാരിച്ചു. സി.വി പ്രാശാന്തൻ, കെ. പി ഹരിഹരൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.വി സജീവൻ സ്വാഗതം പറഞ്ഞു .