നാറാത്ത് :- നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപ്പർശ്ശി വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും 2023 മെയ് 26, 27 ( എടവം 11, 12) വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. മെയ് 26 വെള്ളിയാഴ്ച ബ്രഹ്മശ്രീ എടയില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും. രാവിലെ 9 മണി മുതൽ ഗണപതി ഹോമം, ഒറ്റക്കലശം, ഉച്ചപൂജ എന്നിവയും രാത്രി 7:00 മണിക്ക് ഊർപഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടവും പുറപ്പാടും നടക്കും. തുടർന്ന് പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്. അത്താഴപൂജയ്ക്ക് ശേഷം നൃത്തനൃത്തങ്ങളും അരങ്ങേറും.
മെയ് 27 ശനിയാഴ്ച പുലർച്ചെ 2:30ന് ഊർപഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാട് നടക്കും.