ചട്ടുകപ്പാറ :- 33 വർഷത്തെ സേവനം പൂർത്തിയാക്കി മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി ടി.രാജന് നൽകുന്ന യാത്രയയപ്പ് മെയ് 31 ന് വൈകുന്നേരം 5 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
യാത്രയയപ്പ് സമ്മേളനം മുൻ MLA എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും. തളിപ്പറമ്പ് അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ പി.പി സുനിലൻ ഉപഹാര സമർപ്പണം നടത്തും.