പറശ്ശിനിക്കടവ് :- കൊവ്വൽ ചന്ദ്രോത്ത് ശ്രീ പൊട്ടൻ ദൈവ ക്ഷേത്രം പ്രതിഷ്ഠാദിന പൂജയും കളിയാട്ട മഹോത്സവവും മെയ് 4,5, 6 തീയ്യതികളിൽ നടക്കും.
മെയ് 4 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കലവറ സമർപ്പണം, 7 മണിക്ക് കലാസന്ധ്യ, തുടർന്ന് ബാലികമാരുടെ കോൽക്കളി, ഏകപാത്രനാടകം, നൃത്ത നൃത്യങ്ങൾ എന്നിവ അരങ്ങേറും.
മെയ് 5 വെള്ളിയാഴ്ച രാവിലെ 5 മണിക്ക് മഹാഗണപതിഹോമം, വൈകുന്നേരം 7 മണിക്ക് ഗുളികൻ ദൈവത്തിന്റെ വെള്ളാട്ടം, തുടർന്ന് പൊട്ടൻ ദൈവത്തിന്റെ തോറ്റം എന്നിവ ഉണ്ടായിരിക്കും.
മെയ് 6 ശനിയാഴ്ച പുലർച്ചെ പൊട്ടൻ ദൈവത്തിന്റെയും ഗുളികൻ ദൈവത്തിന്റെയും പുറപ്പാട്.
മെയ് 4 , 5 തീയതികളിൽ രാത്രിയിലും 6 ന് ഉച്ചയ്ക്കും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.