മയ്യിൽ:-ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ടി. നാസർ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം വൈസ് പ്രസിഡണ്ട് പി.പി. മമ്മു, സി.എച്ച്. മൊയ്തീൻ ക്കുട്ടി, സി. വിനോദ്, അബ്ദുൾ മുബാരി കെ.ഷിജിൽ, കെ.കണ്ണൻ, പി. വൈഷ്ണവ് എന്നിവർ നേതൃത്വം നല്കി.