കൊളച്ചേരി :- കൊടും വേനൽചൂടിന് ശമനമായി കൊളച്ചേരി മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത്, ഭാഗങ്ങളിലും മഴ പെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് മഴ ലഭിക്കുന്നത്.ദിവസങ്ങളായി മഴയുടെ സൂചന ഉണ്ടായിരുന്നുവെങ്കിലും പെയ്തിരുന്നില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് മഴ പെയ്യാൻ തുടങ്ങിയത്. ഇടിമിന്നലും ചെറിയ കാറ്റുമുണ്ടായിരുന്നു.