ചട്ടുകപ്പാറ :- പ്ലസ് ടു പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ജില്ലയിൽ നൂറ് ശതമാനം വിജയം നേടിയ ഏക സർക്കാർ വിദ്യാലയം എന്ന അഭിമാനകരമായ നേട്ടവും സ്കൂൾ സ്വന്തമാക്കി. പരീക്ഷ എഴുതിയ 130 പേരിൽ 130 പേരും വിജയം നേടി.
സയൻസിൽ 20 പേർക്കും കൊമേഴ്സിൽ 8 പേർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേട്ടവുമുണ്ട്. SSLC പരീക്ഷയിലും നൂറ് ശതമാനം വിജയം നേടിയിരുന്നു.