കുറ്റ്യാട്ടൂർ:- തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ പാവന്നൂർ കടവ്- കൂളിക്കുണ്ട്- പുഞ്ചാക്കൽ വയൽ റോഡ് ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജിയുടെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ് നിർവ്വഹിച്ചു.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിജിലേഷ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ അനിത കെ സി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ ലിജി, ടി ആർ ചന്ദ്രൻ, കുടുവൻ ബാലൻ, താജുദ്ദീൻ, ശിവാനന്ദൻ, അസീസ്, ജയദേവൻ എന്നിവർ സംസാരിച്ചു.