മയ്യിൽ:-എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടന്ന തളിപറമ്പ് മണ്ഡലം റാലി മയ്യിൽ ടൗണിനെ ചെങ്കടലാക്കി.നിശ്ചയിക്കപ്പെട്ടതിനേക്കാൾ പതിൻമടങ്ങ് പ്രവർത്തകരും അനുഭാവികളുംമയ്യിലേക്ക് ഒഴുകുകയായിരുന്നു.
കർണാടക തെരഞ്ഞെടുപ്പിലും മറ്റ് ഉപതെരഞ്ഞെടുപ്പിലും ബിജെപിക്കുണ്ടായ തിരിച്ചടിയും രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന്റെ കാഹളവും വിളിച്ചോതുന്നതായിരുന്നു റാലി. രാജ്യത്ത് കേരളം ബദലായി നിൽക്കുമ്പോൾ ഇനി ദക്ഷിണേന്ത്യയാകെ വർഗീയ വാദികളെ തുരത്തുന്ന കേന്ദ്രമായി മാറുകയാണ്. റാലി മയ്യിലിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ, സിപി മുരളി, യു ബാബുഗോപിനാഥ് ടി കെ ഗോവിന്ദൻ മാസ്റ്റർ,
ജെയിംസ്, സക്കരിയ കമ്പിൽ, വൽസൻ മാസ്റ്റർ, ജി രാജേന്ദ്രൻ, ജെയ്സൺ ചേമ്പേരി പ്രസംഗിച്ചു.കെ വി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ സന്തോഷ് സ്വാഗതം പറഞ്ഞു