കൊളച്ചേരി :- കർണ്ണാടകയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കൈവരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. കൊളച്ചേരി മുക്കിൽ നിന്ന് ആരംഭിച്ച പ്രകടനം കമ്പിൽ ബസാറിൽ അവസാനിച്ചു.
പ്രകടനത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം യഹ്യ പള്ളിപറമ്പ്, ബ്ലോക്ക് സെക്രട്ടറി കലേഷ് ചേലേരി , മണ്ഡലം പ്രസിഡൻ്റ് ടിൻറു സുനിൽ, വൈസ് പ്രസിഡൻ്റ് റൈജു പി. വി, സെക്രട്ടറിമാറായ അശ്രഫ് ,ശ്രീജേഷ് ,പ്രവീൺ എന്നിവർ നേതൃത്വം നൽകി.
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സുകുമാരൻ, ചേലേരി മണ്ഡലം പ്രസിഡൻ്റ് എൻ. വി പ്രേമാനന്ദൻ, സെക്രട്ടറിമാരായ ഫൈസൽ, ബൂത്ത് പ്രസിഡൻ്റ്മാരായ ഷംസുകുളിയിൽ ,അമീർ പള്ളിപറമ്പ് ,ഷുക്കൂർ, കൃഷ്ണൻ ,സന്ധ്യ, നസീർ ,അനിൽകുമാർ എന്നിവർ പങ്കെടുത്തു.