പള്ളിപ്പറമ്പ് :- കേരള മുസ്‌ലിം ജമാഅത്ത്, SYS, SSF ഉറുമ്പിയിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊളച്ചേരി എ പി സ്റ്റോറിൽ നിർമ്മിച്ച SYS സാന്ത്വന കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം പാലത്തുങ്കര തങ്ങൾ എം എം സഅദി നിർവഹിച്ചു.
പൊതു പരീക്ഷയിൽ പത്താംതരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ സിറാജുൽ ഉലൂം മദ്റസയിലെ റന എം കെയും, അഞ്ചാം തരത്തിൽ റൈഞ്ചിൽ ഒന്നാം സ്ഥാനം നേടിയ റജ ഫാതിമ എം കെയും, സിദ്ധിഖിയ സുന്നി മദ്റസയിലെ പത്താം തരത്തിലെ സാലിഹ വി സിയെയും, എഴാംതരത്തിലെ ഫുൾ എപ്ലസ് നേടിയ സിദ്റത്തുൽ മുൻതളയെയും അനുമൊദിച്ചു.
സാന്ത്വന കേന്ദ്രത്തിന് സുമനസ്സുകൾ നൽകിയ മെഡിക്കൽ ഉപകരണത്തിന്റെ ഉദ്ഘാടനം SYS ജില്ല സോൺ നേതാകൾ ഏറ്റുവാങ്ങി
സയ്യിദ് ഉവൈസ് അസ്സഖാഫ്, SYS ജില്ലാ പ്രസിഡന്റ് അബ്ദുൽ രശീദ് സഖാഫി മെരുവമ്പായി, നൂർ മുഹമ്മദ് മിസ്ബാഹി പ്രാപൊയിൽ, അഷ്റഫ് സഖാഫി പള്ളിപ്പറമ്പ്, നസീർ സഅദി, ഇഖ്ബാൽ ബാഖവി, ഫയാസ് അമാനി, മുഹമ്മദ് സഖാഫി, കെ.കെ മുസ്തഫ, ബാലസുബ്രമണ്യൻ, അമീർ എ പി, എന്നിവർ പ്രസംഗിച്ചു. റാഷിദ് മാലോട്ട് അദ്ധ്യക്ഷത വഹിച്ചു. ഉമർ സഖാഫി സ്വാഗതം അബ്ദുറഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.