മയ്യിൽ :- നവ കേരള ഗ്രന്ഥാലയം ചെറുപഴശ്ശിയുടെയും ചൈനീസ് കെൻപോ കരാട്ടെ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ കരാട്ടെ പരിശീലന ക്ലാസ് തുടങ്ങി. മയ്യിൽ സി ഐ ടി.പി സുമേഷ് ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി.
സി. അബ്ദുൽ ഖാദർ, കെ .പി ബാലകൃഷ്ണൻ, അശോകൻ പെരുമാച്ചേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അനൂപ് ലാൽ സി. കെ സ്വാഗതവും ഹിമ കെ. വി നന്ദിയും പറഞ്ഞു.