നാറാത്ത് : മടത്തിക്കൊവ്വല്‍ ബദ്‌രിയ്യ റിലീഫ് സെല്ലിന്റെ 2023 - 2025 വര്‍ഷത്തെ പുതിയ ഭാരവാഹികളെ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു.
പ്രസിഡന്റ് : കെ. കെ അബ്ദുള്ള
സെക്രട്ടറി : എ. പി ഫിറോസ്
ട്രഷറർ : ബി. മുസ്തഫ
വൈസ് പ്രസിഡന്റുമാർ : ഇബ്രാഹിം കെ. വി, ഇബ്രാഹിം കെ.എന്‍.
ജോയിന്റ് സെക്രട്ടറിമാര്‍ : കാദര്‍. ബി, ഫവാസ്. പികെ.
പ്രവര്‍ത്തക സമിതി അംഗങ്ങള്‍ : പി .പി മൊയ്തീന്‍, ബി.പി മൊയ്തീന്‍, പി.പി സുബൈര്‍, പി.വി മുഹമ്മദ് കുഞ്ഞി, കെ.പി ഉമ്മര്‍, കെ. പി സലാഹു, ടി.ശമ്മാസ്, കെ.പി ശഹബ്, പി.പി റഈസ്, പി.പി സമീര്‍, കെ.കെ സാഹിദ്, ഒ.റംനാസ്, സി. പി ജാസി, ടി. മഷൂദ്.
മടത്തിക്കൊവ്വല്‍, നാറാത്ത് ഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വില്‍പ്പനയ്ക്കുമെതിരേ ശക്തമായ നടപടിയും ബോധവല്‍ക്കരണവും നടത്താന്‍ യോഗം പ്രമേയം പാസ്സാക്കി. രാത്രികാലങ്ങളില്‍ ഇതര പ്രദേശത്തുനിന്നെത്തുന്ന വാഹനങ്ങളില്‍ ലഹരി സംഘങ്ങള്‍ എത്തുന്നതായാണ് സംശയിക്കുന്നത്. ഇതിനെതിരേ ജനകീയ പിന്തുണയോടെ ഒറ്റക്കെട്ടായി നിരീക്ഷണം ശക്തമാക്കും. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ പി വി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എ പി ഫിറോസ് സ്വാഗതം പറഞ്ഞു. ഹാഫിള് സിറാജ് അസ് അദി യോഗം നിയന്ത്രിച്ചു.