ചട്ടുകപ്പാറ :- ഭൗമ സൂചികാ പദവി ലഭിച്ച ഉൽപ്പന്നങ്ങൾക്കായി കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ചട്ടുകപ്പാറയിൽ വിപണന കേന്ദ്രമൊരുങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനിയാണ് ഷോറൂമും സെയിൽസ് ഔട്ട് ലെറ്റും ആരംഭിച്ചത്. കുറ്റ്യാട്ടൂർ മാങ്ങയുടെ വിവിധ ഉൽപ്പന്നങ്ങൾ, കേരളത്തിന്റെ പൈതൃക ബിംബങ്ങളിൽ ഒന്നായ ആറന്മുള കണ്ണാടി, ബിഹാറിലെ സിൽക്കി ഗ്രാസ് കൊണ്ടുള്ള കരകൗശല വസ്തുക്കൾ, മറയൂർ ശർക്കര തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ ഔട്ട്ലെറ്റിൽ ലഭ്യമാകും. പത്ത് തരം ആറന്മുള കണ്ണാടിയും മാങ്കോ പ്രൊഡ്യൂസർ കമ്പനി പന്ത്രണ്ടാമതായി പുറത്തിറക്കിയ പച്ചമാങ്ങാ പൊടിയും പ്രധാനയിനങ്ങളാണ്. കുറുമാത്തൂർ ഹണി, കുറ്റ്യാട്ടൂർ അരി, കുറ്റ്യാട്ടൂർ മാവിൻ തൈകൾ, നാടൻ എള്ളെണ്ണ തുടങ്ങിയവയും ലഭ്യമാകും. ഉൽപന്നങ്ങളുടെ ആദ്യ വിൽപ്പനയും നടത്തി. പച്ചമാങ്ങാ പൗഡർ വിപണിയിലിറക്കൽ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ: പി. ജയരാജ് നിർവഹിച്ചു. കുറ്റ്യാട്ടൂർ മാങ്ങയുടെ ഗ്രാഫ്റ്റ് തൈ വിൽപ്പന ജില്ലാ പഞ്ചായത്ത് അംഗം എൻ.വി ശ്രീജിനി നിർവഹിച്ചു. കൃഷി ഓഫീസർ വി.കെ സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ മുനീർ, കെ.സി അനിത, യു.മുകുന്ദൻ, എ.കെ ശശിധരൻ, പി.ഷീബ എന്നിവർ സംസാരിച്ചു.
മാങ്കോ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ വി. ഒ പ്രഭാകരൻ സ്വാഗതവും എം ഡി കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.