ചേലേരി : BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ, കുടുംബശ്രീ കലോത്സവത്തിൽ ജില്ലയിൽ മത്സരിച്ച സി. കമലാക്ഷിയമ്മ, രജിത എ.പി തുടങ്ങിയവരെ അനുമോദിച്ചു.
BJP കൊളച്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് പി. വി വേണുഗോപാലന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ വി. വി ഗീത ഉദ്‌ഘാടനം ചെയ്തു.
NGO സംഘ് ജില്ലാ സെക്രട്ടറി എം. നാരായണൻ, മുൻ വാർഡ് മെമ്പർ കെ. പി ചന്ദ്രഭാനു തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
BJP കൊളച്ചേരി മണ്ഡലം സെക്രട്ടറി പി. വി ദേവരാജൻ സ്വാഗതവും ജോയിൻ സെക്രട്ടറി പി. ബിജു നന്ദിയും പറഞ്ഞു.